#arrest | പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

#arrest |  പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി
Apr 20, 2024 11:12 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പോക്കറ്റടിച്ചും മോഷ്ടിച്ചും സമ്പന്നരായ രണ്ട് കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ കാര്‍ വാങ്ങി. കട സ്വന്തമാക്കി. ലോട്ടറി കച്ചവടവും തുടങ്ങിയെന്ന് പോലീസ് പറയുന്നു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഭാഗങ്ങളിലാണ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നത്.

തിരക്കുള്ള സ്ഥലങ്ങളും വാഹനങ്ങളും ഉത്സവങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാൻ നല്ല വസ്ത്രം ധരിച്ച് ബാഗുമെടുത്തായിരുന്നു യാത്ര.

കുന്ദമംഗലം എസ്ഐമാരായ സനീത്, സുരേഷ്, ഗിരീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

#through #pick #pocketing #rich #earned #car #shop #lottery #trading #finally #caught #bus #pickpocketing #investigation #kozhikode

Next TV

Related Stories
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം

May 3, 2024 03:02 PM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വിനീത് സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് ഗുരുതരമായി...

Read More >>
#newbornbabydeath |കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം

May 3, 2024 02:52 PM

#newbornbabydeath |കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം

പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക്...

Read More >>
#JesnaMissingCase | ജെസ്‌ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം

May 3, 2024 02:37 PM

#JesnaMissingCase | ജെസ്‌ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം

അതിൽ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങൾ അന്വേഷണം നടത്തിയെന്നും ജെയിംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പുതിയ തെളിവുകള്‍...

Read More >>
#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 3, 2024 02:31 PM

#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

ഇന്നലെ രാത്രിയാണ് മഹാരാജസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി...

Read More >>
#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

May 3, 2024 02:15 PM

#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലത്ത് ജനങ്ങൾ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ....

Read More >>
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
Top Stories