#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി

#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി
Apr 20, 2024 10:41 AM | By VIPIN P V

കൊച്ചി: (truevisionnews.com) കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഗോകുൽ പിടിയിലായത്.

കാക്കനാട്, ഇൻഫോപാർക്ക് ഭാഗത്തെ ഐടി മേഖലയിൽ ജോലിചെയ്തു വരുന്നവർക്കിടയിൽ വിൽപന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്ന് പ്രതി പറഞ്ഞു.

ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ.

ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

#Youth #arrested #MDMA; #drugs #delivered #IT #employees

Next TV

Related Stories
#SachinDev | 'എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ചു'; അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

May 3, 2024 04:56 PM

#SachinDev | 'എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ചു'; അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയത് കൊണ്ടൊന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വ...

Read More >>
#wildbuffaloattack |കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

May 3, 2024 04:52 PM

#wildbuffaloattack |കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു....

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്

May 3, 2024 04:50 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്

ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രസവം നടന്നത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക്...

Read More >>
#fire | കോഴിക്കോട് സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ വന്‍ തീപ്പിടുത്തം; ഉടമക്ക് ലക്ഷങ്ങളുടെ നഷ്ടം

May 3, 2024 04:31 PM

#fire | കോഴിക്കോട് സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ വന്‍ തീപ്പിടുത്തം; ഉടമക്ക് ലക്ഷങ്ങളുടെ നഷ്ടം

കടയിലെ മുഴുവന്‍ സാധനങ്ങള്‍ക്കും തീപിടിച്ചതിനാല്‍ ജെ.സി.ബി ഉപയോഗിച്ചാണ് തീ അണച്ചത്. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...

Read More >>
#KSRTCdriver | മേയർക്കും എംഎൽഎക്കും എതിരായ പരാതി; അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു

May 3, 2024 04:25 PM

#KSRTCdriver | മേയർക്കും എംഎൽഎക്കും എതിരായ പരാതി; അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു

യദുവിൻറെ പരാതിയെ കുറിച്ച് അന്വേഷണിക്കാൻ മനുഷ്യാവകാശ കമ്മീഷൻ...

Read More >>
#rain |ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഒരു ജില്ലയൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യത

May 3, 2024 04:22 PM

#rain |ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഒരു ജില്ലയൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യത

വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്....

Read More >>
Top Stories