#complaint |92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

#complaint |92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Apr 19, 2024 10:16 AM | By Susmitha Surendran

കാസർകോട്:  (truevisionnews.com)   കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി.

വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.

#Voted #92yearold #woman #fake #vote #complaint #against #CPM #leader #Suspension #officials

Next TV

Related Stories
#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

May 2, 2024 06:13 AM

#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും....

Read More >>
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
Top Stories