#keralarain | മഴ വരുന്നൂ... കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

#keralarain |   മഴ വരുന്നൂ... കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം
Apr 19, 2024 07:05 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

#kerala #weather #update #imd #predicts #rain #alert #kerala #next #three #days #latet #summer #rain #update

Next TV

Related Stories
#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

May 2, 2024 05:48 PM

#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്....

Read More >>
#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

May 2, 2024 05:39 PM

#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം...

Read More >>
#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

May 2, 2024 05:35 PM

#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 2, 2024 05:27 PM

HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ...

Read More >>
#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

May 2, 2024 05:03 PM

#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ...

Read More >>
#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

May 2, 2024 04:57 PM

#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും....

Read More >>
Top Stories