#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു
Apr 18, 2024 11:12 PM | By VIPIN P V

പട്ടാമ്പി: (truevisionnews.com) പരുതൂർ കരുവാൻപടി നാനാർച്ചിക്കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.

ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരിച്ചത്. വ്യാഴം വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം.

സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞ ശേഷം കാണാത്തതിനാൽ നിഹാൽ വീട്ടിൽ പോയതാകുമെന്ന് സഹോദരൻ കരുതി.

എന്നാൽ നിഹാൽ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴോടെ കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ചെമ്പുലങ്ങാട് ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും. ഉമ്മ: റസിയ. സഹോദരൻ സിനാദ്.

#year-#old #boy #drowned #bathing #pool #friends

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories