#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി
Apr 18, 2024 08:00 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി.

ജയിലിൽവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനായി ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു.

ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കെജ്രിവാളിനെ കൊല്ലാനാണ് നീക്കം നടക്കുന്നതെന്നും അവർ പറഞ്ഞു.

പ്രമേഹരോഗ ബാധിതനായ കെജ്രിവാൾ മാങ്ങയും മധുരപലഹാരങ്ങളും കഴിച്ച് രോഗതീവ്രത കൂട്ടി ജാമ്യത്തിനായി ശ്രമിക്കുകയാണെന്ന് നേരത്തേ ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കണമെന്നും ചികിത്സക്കായി ഡോക്ടറെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി കോടതി പരിഗണിക്കവെയായിരുന്നു ഇ.ഡിയുടെ ആരോപണം.

ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തുവന്നത്.

വീട്ടിൽ നിന്ന് ജയിലിലേക്ക് ഭക്ഷണം എത്തിക്കുന്നത് തടയാനാണ് ബി.ജെ.പിയും ഇ.ഡിയും ശ്രമിക്കുന്നത്.

അദ്ദേഹം ജയിലിൽ വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡി വാദം പച്ചക്കള്ളമാണെന്നും അതിഷി പറഞ്ഞു. അദ്ദേഹം മാങ്ങയും പഴവും കഴിക്കുന്നുവെന്നാണ് ഇ.ഡി പറയുന്നത്. മറ്റൊന്ന് എല്ലാ ദിവസവും ആലൂ പൂരി കഴിക്കുന്നുവെന്നും.

ആഴ്ചയിൽ ഒരു ദിവസമാണ് കെജ്രിവാൾ പൂരി കഴിക്കുന്നതെന്ന് ഡയറ്റ് ചാർട്ട് നോക്കിയാൽ മനസിലാക്കാൻ പറ്റും.

കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില ദിവസങ്ങളിൽ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 വരെ ആയിട്ടുണ്ട്.

അദ്ദേഹം ഇൻസുലിനായി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ നൽകിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

#BJP #Modi #conspiring #kill #Kejriwal #jail - #AAP #makes #serious #allegation

Next TV

Related Stories
#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

May 1, 2024 10:06 PM

#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ്...

Read More >>
#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 1, 2024 07:49 PM

#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി...

Read More >>
#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

May 1, 2024 05:40 PM

#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ...

Read More >>
#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

May 1, 2024 04:30 PM

#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവ് ലിന് കേസിലെ...

Read More >>
#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

May 1, 2024 04:02 PM

#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാർട്ടി...

Read More >>
#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

May 1, 2024 03:12 PM

#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്...

Read More >>
Top Stories