#PKKrishnadas | ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്

#PKKrishnadas | ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്
Apr 18, 2024 07:44 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)    തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽ പ്രതികരണവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.

ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ യാതൊരു ബന്ധവുമില്ലെന്ന് കൃഷ്ണദാസ് വ്യക്തമാക്കി.വസ്തുതക്ക് നിരക്കാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണം.

കാവികൊടി പിടിച്ച് ഹനുമാൻ സേന എന്ന് കണ്ടാൽ അത് ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയാണോ എന്ന് കൃഷ്ണദാസ് ചോദിച്ചു.

സ്കൂൾ ആക്രമിച്ച സംഭവുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ജയ്ശ്രീറാം എന്ന് ആർക്കും വിളിക്കാം. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുന്ന നക്സലുകൾ സി.പി.എം ആണെന്ന് പറയാൻ സാധിക്കുമോ എന്നും കൃഷ്ണദാസ് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം നടത്തിയത്.

സ്‌കൂൾ യൂനിഫോമിന് പകരം ഏതാനും വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചു വന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളംപേർ സ്കൂളിൽ ഇരച്ചുകയറി ഉപകരണങ്ങൾ തല്ലിത്തകർത്തു. കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടുകയും മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും ചെയ്തു.

ആക്രമണത്തിൽ മലയാളി വൈദികനും മർദനമേറ്റു. സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചാണ് എത്തിയത്.

കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വവാദികൾ അക്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

#Neither #BJP #nor #RSS #anything #Hanuman #Sena #PKKrishnadas

Next TV

Related Stories
#arrest | കടയും പമ്പുകളും തകർത്ത് രാത്രിയിൽ മോഷണം, 30 കേസിലെ പ്രതി; ജിമ്മൻ കിച്ചു പിടിയിൽ

May 1, 2024 07:27 PM

#arrest | കടയും പമ്പുകളും തകർത്ത് രാത്രിയിൽ മോഷണം, 30 കേസിലെ പ്രതി; ജിമ്മൻ കിച്ചു പിടിയിൽ

പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രത്യേക...

Read More >>
#arrest | പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്

May 1, 2024 07:13 PM

#arrest | പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്

മലപ്പുറം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാളെ...

Read More >>
#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 05:26 PM

#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

May 1, 2024 05:12 PM

#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ...

Read More >>
#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

May 1, 2024 05:09 PM

#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന...

Read More >>
#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

May 1, 2024 05:02 PM

#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്....

Read More >>
Top Stories










GCC News