#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
Apr 18, 2024 07:10 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു.

തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ്. ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്.

മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടര്‍ന്ന് ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു ഇത് വിപിന്‍ ചോദ്യംചെയ്യുകയും ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു.

തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.

തിരുവല്ലം ഭാഗത്തുനിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകര്‍ത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.

#glass #smashed #delaying #departure #stopped #bus #youth #arrested

Next TV

Related Stories
#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 05:26 PM

#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

May 1, 2024 05:12 PM

#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ...

Read More >>
#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

May 1, 2024 05:09 PM

#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന...

Read More >>
#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

May 1, 2024 05:02 PM

#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്....

Read More >>
#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

May 1, 2024 04:59 PM

#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം...

Read More >>
#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

May 1, 2024 04:46 PM

#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ്...

Read More >>
Top Stories










GCC News