#babydeath |ചികിത്സാപ്പിഴവ്, മസ്തിഷ്ക ക്ഷതം സംഭവിച്ച നവജാത ശിശു മരിച്ചു; നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി അമ്മ

#babydeath |ചികിത്സാപ്പിഴവ്, മസ്തിഷ്ക ക്ഷതം സംഭവിച്ച നവജാത ശിശു മരിച്ചു; നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി അമ്മ
Apr 15, 2024 05:25 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)    താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലെന്ന് പരാതിയുയർന്ന നവജാത ശിശു മരിച്ചു. പുതുപ്പാടി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

4 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു കുഞ്ഞ്. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ​ഗിരീഷ് ബിന്ദു ​ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.

പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി വെന്റിലേറ്ററി‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം.

പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4നാണ് ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല.

ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ആശുപത്രി അധികൃതർ പറ‍ഞ്ഞു. കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു.

ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും ബിന്ദു പ്രസവിച്ചു. തലച്ചോറിന് ക്ഷ്ഷതമേറ്റ കുഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്നു. ഡിഎംഒക്ക് പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ പൊലീസിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരണം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലേക്കാണെന്ന് അമ്മ ബിന്ദു വ്യക്തമാക്കി.

#Maltreated #braindamaged #newborn #dies #mother #ready #strike #demanding #action

Next TV

Related Stories
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

Mar 15, 2025 03:39 PM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും...

Read More >>
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

Mar 15, 2025 02:51 PM

‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ...

Read More >>
Top Stories