#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ
Apr 15, 2024 06:14 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 15 വയസുകാരി, അയൽവാസിയായ സ്ത്രീയെ കുത്തിക്കൊന്നു.

പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ് മരിച്ചത്. പെൺകുട്ടിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഫർഷ് ബസാർ ഏരിയയിലാണ് സംഭവം.

രാത്രി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയത്. 34കാരിയായ സോണി എന്ന യുവതി അപ്പോൾ ഗുരുതര മുറിവുകളോടെ വീട്ടിൽ കിടക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോണിയും ഭർത്താവ് സത്ബിർ സിങും അയൽവാസികളുമായി തർക്കമുണ്ടാക്കിയെന്ന് പൊലീസിന് മനസിലായത്. പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലി വൈകുന്നേരം 7.30ഓടെ സോണിയും അയൽവാസിയായ ഒരു സ്ത്രീയും അവളുടെ മകളുമായി തർക്കമുണ്ടായി.

ഇതിനിടെ സോണി ഈ പെൺകുട്ടിയുടെ കൈ പിടിച്ചുതിരിച്ചു. കുട്ടി പിന്നീട് ആശുപത്രിയിൽ പോയി ചികിത്സ തേടുകയും എക്സ്റേ എടുക്കുകയും ചെയ്തു. എങ്ങനെയാണ് കൈക്ക് പരിക്കേറ്റതെന്ന് കുട്ടി ആശുപത്രിയിൽ വെളിപ്പെടുത്തിയില്ല.

ഇവർ ആശുപത്രിയിൽ നിന്ന് ചികിത്സ കഴി‌ഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് പിന്നീട് സോണിയും ഭർത്താവുമായി ഇരുവരും വീണ്ടും തർക്കം തുടങ്ങിയത്.

ഇതിനൊടുവിൽ പെൺകുട്ടി കത്തിയെടുത്ത് സോണിയെ കുത്തുകയായിരുന്നു. കേസ് അന്വേഷണത്തിനൊടുവിൽ കുട്ടിയെ പിന്നീട് അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

#34 #year #old #declared #dead #brought #hospital #investigation #pointed #15 #year #old #neighbour #girl

Next TV

Related Stories
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

Apr 28, 2024 11:03 PM

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ...

Read More >>
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
Top Stories