കോട്ടയം: (truevisionnews.com) മദ്യലഹരിയിൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ കാസർകോട് സ്വദേശി അറസ്റ്റിൽ.
വൈദ്യപരിശോധനക്ക് കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ കടിച്ചുപരിക്കേൽപ്പിച്ചു. കാസർകോട് കുന്നമംഗലം വീട്ടിൽ എ.കെ. ബബിനെയാണ് (30) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
12ന് രാത്രി 12.30ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മദ്യപിച്ചെത്തിയ പ്രതി യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
റെയിൽവേ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിച്ച് വലതുകൈയിൽ കടിച്ചത്.
പൊലീസ് ഉദ്യോഗസ്ഥൻ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#youngman #arrested #misbehaving #passengers