#arrest |ഭർത്താവിന്‍റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പൂജാരി 22 വർഷം പിഴ

#arrest |ഭർത്താവിന്‍റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പൂജാരി 22 വർഷം പിഴ
Apr 13, 2024 07:51 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം പോക്‌സോ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍ 34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായാണ് പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ച് വരുത്തി പിന്നീട് പ്രതി യുവതിയെ തന്‍റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിക്കുകയായിരുന്നു.

ഇതിന് ശേഷവും ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ഇയാൾ പീഡനത്തിന് ഇരയാക്കി.

പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയും പ്രതി യുവതിയെ ബലാത്സംഗം ചെയതുവെന്നാണ് കേസ്.

കേസിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ആദ്യാന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ബി. സന്തോഷും കേസ് രജിസ്റ്റര്‍ ചെയ്തത് പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. ലാല്‍ കുമാറുമാണ്.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, പ്രോസിക്യൂഷന് സഹായിക്കുന്നതിനായി അഡ്വ. കെ.എന്‍. അശ്വതി, അഡ്വ. രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. കെ.ടി.ഷാജു, എം. ഗീത എന്നിവരും ഹാജരായി. ഈ പ്രതിക്കെതിരേ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു.

#Pujari #who #called #woman #her #house #make #her #husband #stop #drinking #fined #22years

Next TV

Related Stories
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

May 3, 2024 10:56 AM

#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ചെങ്കിലും കുട്ടപ്പന് ചെളിയിൽ കുടുങ്ങുകയായിരുന്നു....

Read More >>
#MDMA |പുതിയ 'പങ്കാളി'യെ തേടി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട്; ഹോട്ടലിൽ നിന്ന് തൊണ്ടിസഹിതം പൊക്കി ഡാൻസാഫ് സ്‌ക്വാഡ്

May 3, 2024 10:50 AM

#MDMA |പുതിയ 'പങ്കാളി'യെ തേടി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട്; ഹോട്ടലിൽ നിന്ന് തൊണ്ടിസഹിതം പൊക്കി ഡാൻസാഫ് സ്‌ക്വാഡ്

ഷാഫിയുടെ പരിചയത്തിലുള്ളവരെ ബിസിനസില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം....

Read More >>
#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

May 3, 2024 10:46 AM

#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ചത് രണ്ട് ദിവസം...

Read More >>
#complaint |സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റുന്നു, തോന്നിയ പോലെ ടിക്കറ്റ്; അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി

May 3, 2024 10:45 AM

#complaint |സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റുന്നു, തോന്നിയ പോലെ ടിക്കറ്റ്; അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി

രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി...

Read More >>
#babydeath | കൊടും ക്രൂരത: നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

May 3, 2024 10:39 AM

#babydeath | കൊടും ക്രൂരത: നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍...

Read More >>
Top Stories