#ThrissurPooram | തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം, പിൻവാങ്ങി വനംവകുപ്പ്

#ThrissurPooram | തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം, പിൻവാങ്ങി വനംവകുപ്പ്
Apr 13, 2024 02:09 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിൻവാങ്ങി വനംവകുപ്പ്.

ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു.

വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. പൂരത്തിന് ഇനി ഒരാഴ്ച മാത്രം, കൊടിയേറ്റത്തിന് പിറകെ വിവാദവും തുടങ്ങുകയാണ്.

ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്.

ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമാണ് നിർദ്ദേശം.

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നത്.

സർക്കുലർ വിവാദമായതിന് പിറകെ 50 മീറ്റർ ദൂരത്ത് ആളും മേളവും പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് വനംമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

പൂരത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്നും വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനം മന്ത്രിയും വ്യക്തമാക്കി. പൂരത്തിന് എഴുന്നെള്ളിക്കാനുള്ള ആനകളും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദശമുണ്ട്.

ആരോഗ്യ പ്രശനവും മദപ്പാടുള്ളതുമായ ആനകളെ ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൊവ്വാചയ്ക്കുള്ളിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യങ്ങൾക്കൊപ്പമാകും സർക്കുലറിലെ ഇളവ് കൂടി കോടതി പരിഗണിക്കുക.

#Strong #protest #against #circular #restricting #ThrissurPooram, #forestdepartment #withdraws

Next TV

Related Stories
#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

May 3, 2024 02:15 PM

#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലത്ത് ജനങ്ങൾ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ....

Read More >>
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

May 3, 2024 01:38 PM

#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ...

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

May 3, 2024 01:20 PM

#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം...

Read More >>
Top Stories