#suicide |'ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു'; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്

#suicide |'ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു'; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്
Apr 6, 2024 01:06 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)  കാസർകോട് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ.

ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞുവെന്നും ഭർത്താവ് ശരത്തും ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവ് രാമചന്ദ്രൻ പറഞ്ഞു.

ഇന്നലെയാണ് കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.

#Bindu's #father #reveals #more #about #his #daughter's #murder #suicide

Next TV

Related Stories
#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 03:44 PM

#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

ധ്രൂവീകരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു....

Read More >>
#KSRTC  | മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

May 2, 2024 03:35 PM

#KSRTC | മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക്...

Read More >>
 #PMAsalam | മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

May 2, 2024 03:30 PM

#PMAsalam | മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ...

Read More >>
#sunburn |പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

May 2, 2024 03:05 PM

#sunburn |പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

പന്നിയങ്കര സ്വദേശി വിജേഷ് ആണ്...

Read More >>
#MurderCase | പ്രകോപനം മൂന്ന് രൂപ കുറഞ്ഞതിന്; വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു, വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ

May 2, 2024 02:54 PM

#MurderCase | പ്രകോപനം മൂന്ന് രൂപ കുറഞ്ഞതിന്; വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു, വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ

ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക്...

Read More >>
#Wildboarattack | മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; വയോധികന് പരിക്ക്

May 2, 2024 02:39 PM

#Wildboarattack | മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; വയോധികന് പരിക്ക്

വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയും...

Read More >>
Top Stories