#kvinodeath | 'വീഴ്ചയിൽ തലക്കേറ്റ ​ഗുരുതരപരിക്ക് മരണകാരണമായി'; ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം പുറത്ത്

#kvinodeath | 'വീഴ്ചയിൽ തലക്കേറ്റ ​ഗുരുതരപരിക്ക് മരണകാരണമായി'; ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം പുറത്ത്
Apr 3, 2024 03:42 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നി​ഗമനം പുറത്ത്.

വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്.

തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും പരിശോധിക്കും. ഇന്നലെ ഏഴരയോടെയാണ് ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇ കെ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചതിലുള്ള പകയാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.

തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്.

ട്രെയിനിന്‍റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു.

ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.

പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.

#Death #caused #severe #head #injury #fall'; #TTE #Vinod's #postmortem #preliminary #report #out

Next TV

Related Stories
വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

Mar 25, 2025 09:42 PM

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

കഴിഞ്ഞ 19 ന് എക്‌സൈസ് ഇരുവരുടെയും കയ്യിൽ നിന്ന് 6.987 ഗ്രാം എംഡിഎംഎ...

Read More >>
വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

Mar 25, 2025 09:25 PM

വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക...

Read More >>
രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

Mar 25, 2025 09:12 PM

രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും...

Read More >>
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 08:51 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ...

Read More >>
ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

Mar 25, 2025 08:47 PM

ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു...

Read More >>
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

Mar 25, 2025 08:19 PM

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം...

Read More >>
Top Stories