പട്ടാമ്പി: ( www.truevisionnews.com ) കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും ട്രെയിനു മുന്നിൽ ചാടി മരിച്ചു. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു.

ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിന്റെ മകൻ പ്രദീപ് സർക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിൻ റോയിയുടെ മകൾ ബിനോതി റോയിയുമാണ് മരിച്ചത്.
പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് വൈകുന്നേരം 5.40നായിരുന്നു സംഭവം.
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് തട്ടിയാണ് ഇവർ മരിച്ചത്. ജീവനൊടുക്കാൻ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുതദേഹങ്ങൾ പട്ടാമ്പി ഗവ. ആശുപത്രിയിലേക്കു മാറ്റി.
#man #woman #who #jumped #front #vandebharat #train #dies
