#smrithikudeeramattack |കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

#smrithikudeeramattack |കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Mar 30, 2024 11:22 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചിൽ കുപ്പി പെറുക്കി വിൽപന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്.

കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സ്വദേശി പിടിയിലായത്. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിക്കുന്നതിനിടെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്.

അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ, മുൻ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.

#Incident #defacement #memorial #shrines #Kannur #arrest #accused #recorded #today

Next TV

Related Stories
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
#Allegation  |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

Apr 29, 2024 08:18 AM

#Allegation |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ...

Read More >>
#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 29, 2024 07:54 AM

#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌...

Read More >>
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

Apr 29, 2024 07:37 AM

#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ...

Read More >>
Top Stories