#kkShailaja | ശൈലജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, ചുറ്റുമതിലിൽ ബിജെപിയുടെ ചുവരെഴുത്ത്- തർക്കം, ഒടുവിൽ സബ് കലക്ടർ ഇടപെട്ടു

#kkShailaja | ശൈലജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, ചുറ്റുമതിലിൽ ബിജെപിയുടെ ചുവരെഴുത്ത്- തർക്കം, ഒടുവിൽ സബ് കലക്ടർ ഇടപെട്ടു
Mar 30, 2024 07:54 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  തലശ്ശേരിയിൽ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പൊലീസ് കാവലിൽ.

മഞ്ഞോടിയിലെ പൂട്ടിയിട്ട വീടാണ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ തർക്കത്തിലാകാൻ കാരണം. വീട് എൽഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാൻ ഉടമ അനുവാദം നൽകി.

ചുറ്റുമതിലാകട്ടെ ബിജെപിക്ക് ചുവരെഴുതാനും വാക്കാൽ അനുമതി നൽകി. ഇടതുമുന്നണി ഓഫീസ് തുറക്കും മുമ്പ് വടകര സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് വോട്ട് ചോദിച്ച് ബിജെപി ചുവരെഴുതി. തുടർന്നാണ് പ്രശ്നമുണ്ടായത്.

ചുറ്റുമതിലിലെ ചുവരെഴുത്തിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരുവിഭാഗത്തെയും പൊലീസ് വിളിപ്പിച്ചു. തീരുമാനമായില്ല. വിഷയം സബ് കളക്ടറുടെ ഓഫീസിലെത്തി.

വീട്ടുടമ വാക്കാൽ നൽകിയ ഉറപ്പാണ്. രേഖയില്ല. ഇതോടെ ആരും മതിൽ ഉപയോഗിക്കേണ്ടെന്ന് തീരുമാനമായി. ബിജെപിയുടെ ചുവരെഴുത്ത് വെളളത്തുണി കൊണ്ട് മറച്ചു.

എന്നാൽ വീടിന് മുന്നിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഗേറ്റ് സ്ഥാപിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ ചുവരെഴുത്ത് മറച്ച തുണി മാറ്റി.

വീണ്ടും തർക്കമായി. ഇതോടെ പൊലീസ് ഇടപെടുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ വീണ്ടും സബ് കളക്ടർ ഇടപെടുകയും വെള്ളച്ചായം പൂശുകയും ചെയ്താണ് തർക്കം അവസാനിപ്പിച്ചത്.

#Shailaja's #election #committee #office #BJP's #graffiti #perimeter #wall #dispute #subcollector #finally #intervened

Next TV

Related Stories
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

Apr 29, 2024 07:37 AM

#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ...

Read More >>
#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Apr 29, 2024 06:59 AM

#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ...

Read More >>
Top Stories