#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ
Mar 28, 2024 05:48 PM | By VIPIN P V

(truevisionnews.com) ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന നടത്തിയ മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ.

ഹനുമാന്തെ (30), കൂട്ടാളി അദ്‌നാൻ അഹമ്മദ് (32) എന്നിവരെയാണ് നോർത്ത് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ‘മലാന ക്രീം’ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹിമാചൽ പ്രദേശിലുള്ള ഗ്രാമത്തിൽ നിന്ന് മലാന ക്രീം വാങ്ങി ഡൽഹിയിലും മറ്റും വിൽക്കുകയാണ് ഇവരുടെ രീതി.

ഇരുവരെയും കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വസീറാബാദ് മേൽപ്പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന മെഴ്സിഡസ് കാർ പൊലീസ് തടങ്ങു.

പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം കണ്ടെടുത്തു.

കാറിൽ ഉണ്ടായിരുന്ന മുൻ ദേശീയ ഗുസ്തി താരം ഹനുമാന്തെ കൂട്ടാളി അദ്‌നാൻ അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

#Selling #Hashish #LuxuryCar; #Former #national #wrestler #arrested

Next TV

Related Stories
#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

Apr 27, 2024 01:25 PM

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്....

Read More >>
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 27, 2024 09:27 AM

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്....

Read More >>
#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

Apr 27, 2024 08:56 AM

#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം...

Read More >>
Top Stories