ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി ബോളിവുഡ് താരം സാറ അലി ഖാന്‍. സ്‌റ്റൈലിഷ് ലുക്ക് മാത്രമല്ല അതിന് പിന്നില്‍. പൊള്ളലേറ്റ ശരീരഭാഗം മേക്കപ്പ് ചെയ്ത് മറക്കാതെ വേദിയിലെത്തിയാണ് നടി കൈയടി നേടിയത്.

സില്‍വര്‍ നിറത്തിലുള്ള ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ റാംപ് വാക്ക്. ഇതിനൊപ്പം ബ്രാലെറ്റ് ടോപ്പും പെയര്‍ ചെയ്തു. വലിയ സില്‍വര്‍ ഹാങിങ് കമ്മലും മോതിരവുമാണ് ആഭരണമായി തെരഞ്ഞെടുത്തത്.
https://www.instagram.com/reel/C4kyV_1MA2Z/?utm_source=ig_web_copy_link
എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്. മറ്റുള്ളവര്‍ ശരീരത്തില്‍ ഇത്തരത്തില്‍ പാടുകളുണ്ടെങ്കില്‍ മറക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ സാറ അതിന് മുതിര്‍ന്നില്ലെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ആത്മവിശ്വാസത്തിന്റെ അടയാളമാണ് ഇതെന്നും നിങ്ങളാണ് യഥാര്‍ഥ സുന്ദരിയെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ സാറയുടെ ശരീരത്തില്‍ എങ്ങനെയാണ് പൊള്ളലേറ്റതെന്ന് വ്യക്തമല്ല.
#fans #praise #saraalikhan #not #hiding #burn #marks #while #walking #ramp
