#murder | സ്കൂളിൽ നിരന്തര അധിക്ഷേപം, പിന്നാലെ കൊല്ലപ്പെട്ട നിലയിൽ 13കാരൻ, മൂന്ന് സഹപാഠികൾ അറസ്റ്റിൽ

#murder |  സ്കൂളിൽ നിരന്തര അധിക്ഷേപം, പിന്നാലെ കൊല്ലപ്പെട്ട നിലയിൽ 13കാരൻ, മൂന്ന് സഹപാഠികൾ അറസ്റ്റിൽ
Mar 19, 2024 03:27 PM | By Athira V

ബീജിംഗ്: ( www.truevisionnews.com ) ചൈനയിൽ കൗരമാരക്കാരന്‍റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് 13 കാരന്‍റെ മൃതദേഹം സ്കൂളിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് കണ്ടത്.

ക്രൂരമായ അധിക്ഷേപത്തിനും വിദ്യാർത്ഥി ഇരയായിരുന്നെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. 13കാരന്റെ മരണം ജുവനൈൽ നിയമങ്ങൾ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചയ്ക്ക് ചൈനയിൽ വഴിതെളിച്ചിരുന്നു.

വടക്കൻ ചൈനീസ് നഗരമായ ഹാൻദാനിലാണ് സംഭവം. കൊല്ലപ്പെട്ട 13കാരന്റെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല. 

പച്ചക്കറി തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു 13കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥി നിരന്തരമായി പരിഹസിക്കപ്പെട്ടിരുന്നതായി പിതാവും ആരോപിച്ചിരുന്നു. പതിമൂന്ന് വയസിന് താഴെ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മാതാപിതാക്കൾ നഗരത്തിൽ ജോലി ചെയ്യുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നിന്ന് പഠിച്ചിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും കുട്ടിക്ക് നീതി വേണമെന്ന നിലയിൽ വലിയ ക്യാംപെയിനുകളും നടക്കുന്നതിനിടയിലാണ് മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

മാർച്ച് 10നാണ് 13കാരനെ കാണാതായത്. ഇത് ദിവസം തന്നെ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസ് സംഭവങ്ങളേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. കാണാതാകുന്നതിന് മുൻപായി സഹപാഠികളുടെ അക്കൌണ്ടിലേക്ക് 13കാരൻ പണം അയച്ചതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ കൊലപാതക കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.

#three #classmates #detained #death #13 #year #old #boy #china

Next TV

Related Stories
#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

Apr 27, 2024 01:54 PM

#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

പള്ളിയിലെ പ്രധാന മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ മുഖ്യ...

Read More >>
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
Top Stories