മലപ്പുറം: (truevisionnews.com) മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 110 കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്‌സൈസ്.
സംഭവത്തില്‍ പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
പരിശോധനയില്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.അനികുമാര്‍, സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍,
എസ്.മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എസ്.ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍,
വിശാഖ് എക്‌സൈസ് ഡ്രൈവര്‍മാരായ കെ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
#Big #CannabisHunt; #excise #team #seized #ganja #tried #smuggle #lorry