തിരുവനന്തപുരം: (truevisionnews.com) പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുറച്ച് റെയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.

മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.
കോവിഡ് ലോക്‌ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
എന്നാൽ ഉത്തരവു ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവിൽ ഈ ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നുമാണു തിരുവനന്തപുരം ഡിവിഷൻ പറയുന്നത്.
രണ്ടു ദിവസം മുൻപാണ് നോർത്തേൺ റെയിൽവേ നിരക്കിൽ മാറ്റം വരുത്തിയത്. ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നിരക്കിൽ മാറ്റം വരുത്തുമെന്നാണു റെയിൽവേ അറിയിച്ചത്.
#Fares #passenger #trains #few #railways
