കൽപറ്റ: (truevisionnews.com) വയനാട് പടമലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾക്കെതിരെ അപകീർത്തിപരമായ പരാമർശവുമായി സി.പി.എം നേതാവ്.
പുൽപ്പള്ളി സുരഭിക്കവല മുൻ ബ്രാഞ്ച് സെക്രട്ടറി ജോബിഷ് ജോർജ് ആണ് സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപരമായ പരാമർശം നടത്തിയത്.
ഫെബ്രുവരി 21നാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അടങ്ങുന്ന മന്ത്രി സംഘം എത്തിയത്.
മന്ത്രി സംഘവുമായി അജീഷിന്റെ മകൾ അൽന നടത്തിയ സംഭാഷണവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തക്ക് ചുവട്ടിലായിരുന്നു ജോബിഷ് ജോർജിന്റെ അപകീർത്തിപരമായ പരാമർശം.
വിഷയത്തിൽ ഐ.ടി ആക്ട്, ശിശു സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തുകയാണ് അജീഷിന്റെ കുടുംബ സുഹൃത്തും വാർഡ് കൗൺസിലറും കൂടിയായ ടി.ജി. ജോൺസൻ. സുരഭിക്കവല സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ ജോബിഷ് ജോർജ് നിലവിൽ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി അംഗമാണ്.
ജോബിഷിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ നേതൃത്വം മാനന്തവാടി ഡിവൈ.എസ്.പി, വയനാട് എസ്.പി, സംസ്ഥാന ബാലവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
#CPMleader #made #defamatory #remarks #against #daughter #elephant #attack #victim