കൊല്ലം: (truevisionnews.com) കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷം.
കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്. ഇന്ന് ചടയമംഗലത്തെ കടയിലെത്തിയ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പട്ടാപ്പകലാണ് കൂട്ടത്തോടെ കാട്ടുപന്നികൾ ചടയമംഗലത്തെ കടയിലെത്തിയത്. ജീവനക്കാർ ഭയത്തോടെ ഓടിയോളിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കാട്ടുപന്നികളെ തുരത്തി.
കൂട്ടത്തിലൊരാൾ കാട്ടുപന്നിയെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കാട്ടുപന്നികൾ പുറത്തേക്കോടിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്.
കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
#Excuseme, #not #forest, #shop, #you #hear; #Wildboar #attacks #fierce #even #broad #daylight