#pvsathyanadhmurder |കൊയിലാണ്ടി കൊലപാതകം: ലഹരി ഉപയോ​ഗം എതിർത്തതും വൈരാ​ഗ്യമായി, കൃത്യത്തിന് ഉപയോ​ഗിച്ചത് സർജിക്കൽ ബ്ലേഡ്

#pvsathyanadhmurder |കൊയിലാണ്ടി കൊലപാതകം: ലഹരി ഉപയോ​ഗം എതിർത്തതും വൈരാ​ഗ്യമായി, കൃത്യത്തിന് ഉപയോ​ഗിച്ചത് സർജിക്കൽ ബ്ലേഡ്
Feb 23, 2024 07:52 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്.

കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു.

അഭിലാഷിന്റെ ലഹരി ഉപയോ​ഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്.

അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു.

ഇതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നി​ഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.

2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു.

ഒമ്പത് വര്‍ഷമായി ഈ വൈരാഗ്യം അഭിലാഷ് ഉള്ളില്‍ കൊണ്ടുനടക്കുകയായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥൻ.

കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ​ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

സർജിക്കൽ ബ്ലേഡ് ഉപയോ​ഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

#Koyilandi #murder #Use #drugs #opposed #used #weapon #surgical #blade #used #precision

Next TV

Related Stories
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

Mar 25, 2025 05:51 PM

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

അമ്മ ഉപേക്ഷിച്ച് പോയതിനേതുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപാറയിലും, പാതിരിപ്പറ്റയിലും അതിജീവിത വാടകയ്ക്ക്...

Read More >>
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 25, 2025 05:40 PM

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

Mar 25, 2025 05:34 PM

തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി പി, എ എസ് ഐ മാരായ പ്രസാദ് കെ കെ, ധനലക്ഷ്മി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ...

Read More >>
വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Mar 25, 2025 05:29 PM

വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്....

Read More >>
വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

Mar 25, 2025 05:28 PM

വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 360 രൂപ നികുതിയടയ്ക്കണം എന്നാണ്...

Read More >>
മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

Mar 25, 2025 04:53 PM

മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്...

Read More >>
Top Stories

Entertainment News