#weddingalbum |പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

 #weddingalbum |പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Feb 23, 2024 06:40 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)   പണം മുഴുവന്‍ വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ച സ്ഥാപനത്തിന് പിഴ ശിക്ഷ വിധിച്ച് കോടതി.

പരാതിക്കാരന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. ആലപ്പുഴ അരൂര്‍ സ്വദേശി രതീഷ് സഹോദരന്‍ ധനീഷ് എന്നിവരാണ് പരാതി നല്‍കിയത്.

2017 ആഗസ്റ്റിലായിരുന്നു രതീഷിന്റെ വിവാഹം. വിവാഹ വീഡിയോ എടുക്കുന്നതിനായി എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിക്കുകയും അവര്‍ ആവശ്യപ്പെട്ട 40,000 രൂപ നല്‍കുകയും ചെയ്തു.

ഒരു മാസത്തിനുള്ളില്‍ വീഡിയോ ആല്‍ബം നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാല്‍ വിവാഹ ശേഷം പലപ്രാവശ്യം സമീപിച്ചിട്ടും വീഡിയോ ആല്‍ബം ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

അവസാനം ചില സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതേതുടര്‍ന്ന് രതീഷ് കോടതിയെ സമീപിച്ചത്.

വീഡിയേ ആല്‍ബം ലഭിക്കാത്തതു മൂലം പരാതിക്കാര്‍ക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടായെന്ന് ഡി ബി ബിനു അധ്യക്ഷനും, വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് വിലയിരുത്തി.

'സേവനം നല്‍കുന്നതിലുള്ള എതിര്‍കക്ഷിയുടെ വീഴ്ച മാത്രമല്ല ഈ പരാതി. വിവാഹ വീഡിയോ എന്നത് കേവലം ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും ശേഖരമല്ല, മറിച്ച് ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച നവദമ്പതികളുടെ ചിരിയും കണ്ണീരും സ്‌നേഹവും കലര്‍ന്ന അനുഭവങ്ങളുടെ സങ്കലനമാണ്.

ഈ നഷ്ടം പണം നല്‍കിയത് കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യവും കൂടി ഉള്‍ക്കൊണ്ട ആ ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ്' കോടതി ഉത്തരവില്‍ പറയുന്നു.

വിവാഹ വീഡിയോ ആല്‍ബത്തിനായി പരാതിക്കാര്‍ നല്‍കിയ 40,000 രൂപ എതിര്‍കക്ഷി തിരിച്ചു നല്‍കണം.

കൂടാതെ, വീഡിയോ നഷ്ടപ്പെട്ടതിലൂടെ പരാതിക്കാര്‍ അനുഭവിച്ച മാനസിക ക്ലേശത്തിനും കോടതി ചെലവിനുമായി എതിര്‍ കക്ഷി 1,20,000 രൂപയും നല്‍കണമെന്നും കോടതി വിധിച്ചു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രനാണ് ഹാജരായത്.

#court #fined #organization #defrauded #company #paid #full #amount #not #provide #wedding #album.

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories