#ksu | വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച സംഭവം; അന്വേഷിക്കണമെന്ന് കെ.എസ്.യു

#ksu | വിദ്യാർത്ഥി  ഹോസ്റ്റലിൽ തൂങ്ങി മരിച്ച സംഭവം; അന്വേഷിക്കണമെന്ന് കെ.എസ്.യു
Feb 22, 2024 07:27 PM | By Athira V

തിരുവനന്തപുരം: www.truevisionnews.com വയനാട് പൂക്കോട് ഗവ. വെറ്റിനറി കോളജ് രണ്ടാം വർഷ ബി.വി.എസ്.സി ആൻഡ് എ.എച്ച് വിദ്യാർഥി നെടുമങ്ങാട് വിനോദ് നഗർ സ്വദേശി സിദ്ദാർത്ഥൻ (20) ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവതികച്ചും ദൗർഭ്യാഗകരമാണെന്നും വിഷയത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെ .എസ് .യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

ഫെബ്രുവരി 15ന് ട്രെയിനിൽ വീട്ടിലേക്ക് തിരിച്ച വിദ്യാർഥി എറണാകുളത്ത് ഇറങ്ങി രാത്രി തിരികെ കോളജിലേക്ക് മടങ്ങിയത് വിഷയത്തി​െൻറ ദുരൂഹത വർധിപ്പിക്കുന്നു.

റാഗിംഗ് മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ദാർഥി​െൻറ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതരായ സീനിയർ വിദ്യാർഥികളെ സംരക്ഷിക്കുന്ന ഡീൻ ഉൾപ്പടെയുള്ള കോളജ് അധികാരികളുടെ മൗനവും വിഷയത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നതായും അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ കുടുംബം എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ അടിയന്തര ഇടപെടൽ നടത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

#student #died #hostel #incident #ksu #filed #complaint

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories