ഇടുക്കി: (truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80-കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ.

തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് 14-കാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ പ്രതി 18 മാസം കൂടി തടവ് അനുഭവിക്കണം. 2021-ലായിരുന്നു കേസിനാസ്പാദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്.
പിന്നാലെ അമ്മയും കുട്ടിയെ ഉപേക്ഷിച്ചുപോയി. ഇതോടെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.
പ്രതിയായ 80-കാരന്‍ ഇവരുടെ വീടിനടുത്ത് കട നടത്തുന്നയാളായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
#80yearold #man #sentenced #45 #years #rigorous #imprisonment #raping #14yearold #girl #Idukki
