Feb 21, 2024 05:28 PM

തിരുവനന്തപുരം: (truevisionnews.com) ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിലെ പ്രചാരണ​ഗാനം പിൻവലിച്ചു. ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ബിജെപി പ്രചാരണ​ഗാനം പിൻവലിച്ചിരിക്കുന്നത്.

അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ' എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.

സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. ഒപ്പം വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു. പദയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പരിപാടിയുടെ പോസ്റ്റര്‍ വിവാദത്തിനൊപ്പമാണ് പാട്ട് വിവാദവും ഉയര്‍ന്നു വന്നത്.

#Central #criticism #permeated #song #Campaign #song #KSurendran's #Padayahtra #withdrawn

Next TV

Top Stories










Entertainment News