#budget |മോദി ഭരണത്തില്‍ രാജ്യം കുതിച്ചു; അഴിമതി തുടച്ചുനീക്കി, തൊഴിലവസരം വര്‍ധിപ്പിച്ചു - ധനമന്ത്രി

#budget |മോദി ഭരണത്തില്‍ രാജ്യം കുതിച്ചു; അഴിമതി തുടച്ചുനീക്കി, തൊഴിലവസരം വര്‍ധിപ്പിച്ചു - ധനമന്ത്രി
Feb 1, 2024 12:14 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  ഇടക്കാല ബജറ്റ് അവതരണത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍.

മോദി സര്‍ക്കാരിന്റെ 'സബ്കാ സാഥ് സബ്കാ വികാസ്' മുദ്രാവാക്യത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ധനമന്ത്രി വ്യക്തമാക്കിയത്.

വെല്ലുവിളികള്‍ അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വര്‍ഷമായിരുന്നെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു,കുടിവെള്ളം, വൈദ്യുതി, പാചകവാതകം, വീടുകള്‍ എന്നിവ ഉറപ്പാക്കാനായി.

തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതായും 2047-ഓടുകൂടി വികസിത ഭാരതം സാധ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തിനായാണ് സര്‍ക്കാര്‍ പ്രയത്‌നിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

അഴിമതി തുടച്ചുനീക്കിയെന്നും എല്ലാ മേഖലയിലും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനും വികസനം സമൂഹത്തിലെ എല്ലാവരിലും എത്തിക്കാനായെന്നും അവര്‍ പറഞ്ഞു.

34 ലക്ഷം കോടി പി.എം ജന്‍ധന്‍ അക്കൗണ്ട് വഴി ജനങ്ങള്‍ക്ക് നല്‍കി, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പാക്കി, സ്ത്രീകള്‍ക്ക് 30 കോടി മുദ്രാ വായ്പകള്‍ നല്‍കി.

മോദിസര്‍ക്കാരിന് ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലിടങ്ങളില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കി, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

രാജ്യത്തെ കര്‍ഷകര്‍ക്ക് 11.8 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്നും 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇതിനകം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

#country #soared #under #Modiregime #Corruption #eradicated #employment #increased #FinanceMinister

Next TV

Related Stories
Top Stories