#sivankutty | മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി

#sivankutty |  മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി
Jan 9, 2024 09:28 PM | By Athira V

തിരുവനന്തപുരം: www.truevisionnews.com അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലോത്സവ നടത്തിപ്പിന് മാർഗനിർദേശങ്ങൾ നൽകി മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹമാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

ബഡ്ജറ്റ് തിരക്കുകൾക്കിടയിലും ധനമന്ത്രി കെ എൻ ബാലഗോപാൽ കലോത്സവത്തിനായി കൊല്ലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു. ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്കുമാർ എന്നിവരും കലോത്സവത്തിന്റെ വിജയത്തിനായി നേതൃപരമായ പങ്കുവഹിച്ചു.

ജില്ലയിലെ മുഴുവൻ എം എൽ എ മാരും എംപിമാരും കലോത്സവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് നന്ദി അറിയിക്കുന്നു.

20 കമ്മിറ്റികളാണ് അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചത്. മികച്ച പ്രവർത്തനമാണ് കമ്മിറ്റികളിൽ നിന്നുണ്ടായത്. പ്രവർത്തനം ഏറ്റെടുത്തു നടത്തിയ കോൺട്രാക്ടർമാരും മികച്ച രീതിയിൽ പ്രവർത്തിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം അപ്പീലുകളിലൂടെ വന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കാനായി എന്നത് ശ്രദ്ധേയമാണ്.

കലോത്സവ നഗരിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പരിശ്രമിച്ച പോലീസ്, ഫയർ ഫോഴ്സ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും അകമഴിഞ്ഞ പിന്തുണ തന്ന കൊല്ലം നഗരസഭ അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സൗജന്യ കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഒരുക്കിയ വിദ്യാർത്ഥി-യുവജന, പോലീസ് സംഘടനകളോടും നന്ദി പറയുന്നു.

കലോത്സവത്തെ ആരോഗ്യകരമായ മത്സരം ആക്കിത്തീർത്ത മത്സരാർത്ഥികൾക്കും ജഡ്ജസിനും പ്രത്യേകം നന്ദി അറിയിക്കുന്നു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്കും സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആശാ ശരത് അടക്കമുള്ളവർക്കും ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത നിഖില വിമലിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകലയായ മംഗലംകളി അവതരിപ്പിച്ച കാസർഗോഡ് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾക്കും കലാവിരുന്ന് അവതരിപ്പിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും നന്ദി രേഖപ്പെടുത്തുന്നു.സമഗ്ര കവറേജ് ഉറപ്പാക്കിയ മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു.

ഏറ്റവും എടുത്ത് പറയേണ്ടത് കൊല്ലം ജനതയുടെ സ്നേഹോഷ്മളമായ വരവേൽപ്പിനെ കുറിച്ചാണ്. ഈ കലോത്സവം വൻവിജയമാക്കിയത് പങ്കാളിത്തം കൊണ്ട് കൂടിയാണ്. കൊല്ലത്ത് നടന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം വൻവിജയം ആക്കിയ ഏവർക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

#chiefminister #led #front #state #school #arts #festival #historic #success #sivankutty #thanks

Next TV

Related Stories
#keralaschoolkalolsavam2024 |  നായർ സാബിലെ ഓർമ്മകൾ പങ്ക് വെച്ച് മുകേഷ് എം എൽ എ

Jan 8, 2024 10:03 PM

#keralaschoolkalolsavam2024 | നായർ സാബിലെ ഓർമ്മകൾ പങ്ക് വെച്ച് മുകേഷ് എം എൽ എ

പൊതു സമ്മേളന വേദിയിൽ വെച്ച് മുകേഷ് ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീഷിനെയും...

Read More >>
#keralaschoolkalolsavam2024 |  വെന്ത് ജീവിക്കുന്ന സൗദം; കഥാപ്രസംഗത്തിൽ വട്ടോളിയുടെ മിടുക്കർക്ക് എ ഗ്രേഡ്

Jan 8, 2024 09:33 PM

#keralaschoolkalolsavam2024 | വെന്ത് ജീവിക്കുന്ന സൗദം; കഥാപ്രസംഗത്തിൽ വട്ടോളിയുടെ മിടുക്കർക്ക് എ ഗ്രേഡ്

ശ്രീപാർവ്വതിയുടെ അമ്മയും അധ്യപികയുമായ പ്രിയ യാണ് കഥ...

Read More >>
#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി

Jan 8, 2024 09:08 PM

#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി

ഞാൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ തയ്യാറാക്കി...

Read More >>
#keralaschoolkalolsavam2024 |  ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു; സുവര്‍ണ നേട്ടത്തില്‍ കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ് പുറപ്പെട്ടു

Jan 8, 2024 08:03 PM

#keralaschoolkalolsavam2024 | ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു; സുവര്‍ണ നേട്ടത്തില്‍ കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ് പുറപ്പെട്ടു

കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും...

Read More >>
#keralaschoolkalolsavam2024 |  കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്

Jan 8, 2024 07:58 PM

#keralaschoolkalolsavam2024 | കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്

ഭാര്യ ജസീന എസ്, മക്കളായ അമിൻ , റിഹാൻ, ഭാര്യാമാതാവ് എന്നിവരും മുൻ നിരയിൽ...

Read More >>
Top Stories