കൊല്ലം: www.truevisionnews.com അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ്ണക്കപ്പ് ജേതാക്കളായി കണ്ണൂർ.
952 പോയിന്റോടെ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയിന്റുമായി കോഴിക്കോട് ജില്ലാ രണ്ടാംസ്ഥാനം. സ്കൂൾ തല എവറോളിംഗ് ട്രോഫി പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസിന്.
ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂരിന്റെ അപ്പീൽ പരിഗണിച്ചതോടെയാണ് പോയിന്റ് നില മാറിയത്. വഞ്ചിപ്പാട്ടിന്റെ ഫലം കൂടി പുറത്തുവരുന്നതോടെ സ്വർണക്കപ്പ് കണ്ണൂർ ജില്ലയ്ക്ക് സ്വന്തമായി.
23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം ഏറ്റുവാങ്ങി.
നാളെ കണ്ണൂരിൽ കലോത്സവ ജേതാകൾക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 5 മണിക്ക് കണ്ണൂരിൽ സ്വീകരണ യോഗവും നടക്കും.
അൽപ സമയത്തിനു ശേഷം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
#kerala #school #kalolsavam #2024 #first #kannur