#Sabarimala | ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്, വരുമാനത്തിലും വലിയ ഇടിവ്

#Sabarimala | ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്, വരുമാനത്തിലും വലിയ ഇടിവ്
Dec 17, 2023 01:52 PM | By MITHRA K P

പത്തനംതിട്ട: (truevisionnews.com) ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്. മണ്ഡല ഉത്സവകാലത്തെ ഏറ്റവും കുറവ് തിരക്കാണ് ഇന്നുള്ളത്. എഴുപതിനായിരം പേർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തെങ്കിലും ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12 മണി വരെ ശബരിമലയിലേക്ക് എത്തിയത് 40,000 പേർ മാത്രമാണ്.

9 വരികളിലുള്ള വലിയ നടപ്പന്തലിൽ ക്യൂ ഉള്ളത് ഒരു വരിയിൽ മാത്രമാണ്. സന്നിധാനത്തും പമ്പയിലും പെയ്യുന്ന ചാറ്റൽ മഴ തീർഥാടക പ്രവാഹം കുറയാൻ കാരണമെന്നാണ് കരുതുന്നത്. സന്നിധാനത്തും പമ്പയിലും ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ട്.

എരുമേലിയിൽ നിന്നുള്ള പാതയിലും ചെറിയ തോതിൽ മഴ പെയ്യുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരിക്കാം തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ. മണ്ഡലപൂജ അടുക്കുന്നതോടുകൂടി തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിഗമനം.

ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചതായി ദിവസം ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ ഈ വർഷം ഒന്നര ലക്ഷം തീർത്ഥാടകർ കുറവാണ്.

ഈ വർഷം ആകെ വരുമാനം 134.44 കോടിയാണെങ്കിൽ 2022 ൽ ഇത് 154.77 കോടിയായിരുന്നു. അരവണ വരുമാനത്തിലും കുറവുണ്ട്. ഈ വർഷം അരവണയിലൂടെ ലഭിച്ചത് 61.91 കോടിയാണെങ്കിൽ 2022 ൽ ഇത് 73.75 കോടിയാണ്.

11 കോടിയുടെ കുറവാണുള്ളത്. അപ്പം വിൽപനയിലൂടെ 8.99 കോടിയാണ് 28 ദിവസത്തിൽ ലഭിച്ചതെങ്കിൽ 2022ൽ ഇത് 9.43കോടി രൂപയായിരുന്നു. 44 ലക്ഷത്തിന്റെ കുറവാണുള്ളത്. ഈ വർഷത്തെ കാണിക്ക വരുമാനം 41.8 കോടി രൂപയാണെങ്കിൽ 2022ൽ കാണിക്ക വരുമാനം 46.45 കോടി രൂപയാണ്. 4.65 കോടി രൂപയുടെ കുറവുണ്ടായി.

#Decline #number #pilgrims #Sabarimala #huge #drop #revenue

Next TV

Related Stories
#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Oct 9, 2024 12:42 PM

#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 9, 2024 12:27 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#suicidecase |    വിസ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവം, ഏജൻസിയെ കേന്ദ്രീകരിച്ച്  അന്വേഷണം ഊർജിതം

Oct 9, 2024 12:22 PM

#suicidecase | വിസ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവം, ഏജൻസിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയോളം ഈ എജൻസിക്കു കൈമാറിയിട്ടുണ്ട്....

Read More >>
#robbery | നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയുടെ സ്വർണം മോഷണം പോയി

Oct 9, 2024 12:01 PM

#robbery | നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയുടെ സ്വർണം മോഷണം പോയി

സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം...

Read More >>
#rationcardmustering |  മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയപരിധി നീട്ടി

Oct 9, 2024 11:53 AM

#rationcardmustering | മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയപരിധി നീട്ടി

കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ....

Read More >>
Top Stories