കോഴിക്കോട്: www.truevisionnews.com ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ അനാട്ടമി വിഭാഗം ലക്ചററെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു.

വിദ്യാർഥിനിയും കോളജ് യൂണിയനും എസ്എഫ്ഐയും പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ മെഡിക്കൽ കോളജിലെആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടി എടുത്തത്.
അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാൽ അധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് മാറ്റിയിരുന്നു.
വെള്ളിയാഴ്ചയാണ് വിദ്യാർഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയത്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.
#defamatory #message #WhatsApp #Kozhikode #Medical #College #student #Suspension #Lecturer
