#KSudhakaran | ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി കൂപ്പുകുത്തിച്ചു -കെ.സുധാകരന്‍ എം.പി

#KSudhakaran | ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി കൂപ്പുകുത്തിച്ചു -കെ.സുധാകരന്‍ എം.പി
Dec 11, 2023 10:25 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) ഭരണത്തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായിയെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ തന്റെ കാർ ആക്രമിച്ചുവെന്ന ഗവർണറുടെ ആരോപണത്തിന് പിന്നാലെയാണ് കെ.സുധാരകരന്റെ പ്രസ്താവന.

ഇതു ഗുരുതരമായ രാഷ്ട്രീയ സംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാന്‍ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതുപോലെ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണം.

പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡില്‍ എസ്.എഫ്‌.ഐയുടെ ചാവേര്‍ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്. വന്‍ പൊലീസ് സംഘം കുടെയുള്ളപ്പോഴാണ് ഗവര്‍ണര്‍ക്കെതിരേ ആക്രമണം ഉണ്ടായത്.

പൊലീസ് ഗവര്‍ണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയവരെ രക്ഷപ്പെടുത്തി വിടുകയാണ് ചെയ്തത്. ഇതിനു കൂട്ടുനിന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കെ.എസ്.യു കുട്ടികളെ സി.പി.എമ്മുകാരും പൊലീസും ചേര്‍ന്ന് മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ മുഖ്യമന്ത്രി മൗനംപാലിച്ചതാണ് എസ്.എഫ്‌.ഐ ചാവേറുകള്‍ക്ക് കരുത്തുനൽകിയത്.

ക്രമസമാധാന തകര്‍ച്ചയ്‌ക്കൊപ്പം സാമ്പത്തിക തകര്‍ച്ചയും മറ്റെല്ലാ മേഖലകളിലുമുള്ള തകര്‍ച്ചയിലേക്ക് പിണറായി വിജയന്‍ കേരളത്തെ വലിച്ചെറിഞ്ഞെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

#KSudhakaran #ChiefMinister #plunged #state #serious #law #order #breakdown #KSudhakaranMP

Next TV

Related Stories
#ThreateningCase | യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 19, 2024 08:20 PM

#ThreateningCase | യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നാലെ യുവതി പൊലീസിൽ പരാതി...

Read More >>
#binoyviswam  |  എൽഡി എഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

Jul 19, 2024 08:16 PM

#binoyviswam | എൽഡി എഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി...

Read More >>
#foodpoisoning |  ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ

Jul 19, 2024 08:04 PM

#foodpoisoning | ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ

ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ...

Read More >>
#theft | പട്ടാപ്പകൽ ജ്വല്ലറിയിൽ മുളകുസ്പ്രേ ഉപയോ​ഗിച്ച് മോഷണശ്രമം; അന്വേഷണം ​ആരംഭിച്ച് പൊലീസ്

Jul 19, 2024 07:36 PM

#theft | പട്ടാപ്പകൽ ജ്വല്ലറിയിൽ മുളകുസ്പ്രേ ഉപയോ​ഗിച്ച് മോഷണശ്രമം; അന്വേഷണം ​ആരംഭിച്ച് പൊലീസ്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്താൻ...

Read More >>
Top Stories