തിരുവനന്തപുരം : (www.truevisionnews.com) ഗവർണർക്കെതിരായ എസ്.എഫ്.ഐ ഗുണ്ടകളുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത് കൊണ്ടാണ് ഗവർണറെ ആക്രമിക്കുക എന്ന പ്രാകൃത അജണ്ടയിലേക്ക് സി.പി.എം പോവുന്നത്.
എക്സ്കോർട്ട് വാഹനങ്ങൾ വേഗത കുറച്ച് ഗവർണറെ ആക്രമിക്കാൻ കൂട്ടുനിൽക്കുകയാണ്. പൊലീസിന്റെ ഒത്താശയോടെയാണ് ഗവർണർക്കെതിരെ ആക്രമണം നടക്കുന്നത്.
സമ്പൂർണമായ ക്രമസമാധാന തകർച്ചയാണ് കേരളത്തിൽ. ഗവർണറെ ആക്രമിക്കുന്നത് ബി.ജെ.പി കണ്ടുനിൽക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
#KSurendran #SFI #goons #violence #against #Governor #knowledge #ChiefMinister #KSurendran