വെഞ്ഞാറമൂട്: www.truevisionnews.com തണ്ട്രം പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തൻമാർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.
തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കേഴ്സ് ഉടമയും ആലിയാട് പാറയ്ക്കൽ നെസ്റ്റ് വില്ലയിൽ രമേശൻ (49) ആണ് മരിച്ചത്. സംസ്ഥാനപാതയിൽ തിങ്കൾ പുലർച്ചെ 4.20നായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് എതിർവശത്തെ നെസ്റ്റ് ബേക്കേഴ്സിൻ്റെ വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.
പുലർച്ചെ കട തുറന്നു ലൈറ്റിട്ട ശേഷം കടയുടെ ഡോറിന്റെ ഭാഗത്ത് നിൽക്കുകയായിരുന്നു രമേശൻ. നിയന്ത്രണം വിട്ട കാർ അമിത വേഗത്തിൽ ഇടിച്ചു കയറി രമേശിന്റെ സ്കൂട്ടറും തകർത്ത്, രമേശിനെയും ഇടിച്ച് തെറിപ്പിച്ച ശേഷം തലകുത്തനെ മറിയുകയായിരുന്നു.
ഇടിയിൽ സമീപത്തെ വീടിന്റെ മതിലും തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും തൊട്ടടുത്ത അഗ്നിശമന ഓഫീസിലെ സേനാംഗങ്ങളും ചേർന്നാണ് രമേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇടിയിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കടയുടെ ഒരു ഭാഗവും തകർന്നു. കാറിൽ ഉണ്ടായിരുന്ന സായി കുമാർ , മേധാ രാജൻ എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകും അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. രമേശന്റെ ഭാര്യ: സുനു (പി എസ് സി ഓഫീസ് തിരുവനന്തപുരം) . മക്കൾ : മാനവ് എസ് റാം, ധീരവ് എസ് റാ
#car #carrying #Ayyappa #devotees# rammed #shop #shopkeeper #met #tragic#end