#rapecase | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 57 വര്‍ഷം തടവും 3.25 ലക്ഷം പിഴയും

#rapecase | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 57 വര്‍ഷം തടവും 3.25 ലക്ഷം പിഴയും
Dec 11, 2023 05:03 PM | By Athira V

തളിപ്പറമ്പ് (കണ്ണൂർ)∙ 15 വയസ്സുള്ള പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. കൂവേരി തേറണ്ടി പിടിക വളപ്പിൽ പി.വി. ദിഗേഷ്(34) ആണ് കേസിലെ പ്രതി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.

2020 ജൂലൈ 31 ന് 2 മണിയോടെ വിടിനു സമീപത്തുള്ള റബർ തോട്ടത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുൻപ് 2 തവണയും ദിഗേഷ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എന്‍ കെ സത്യാനന്ദനാണ് കേസ് അന്വേഷിച്ചത്.


#accused #sentenced #57years #prison #fined #rs #3.25Lakh #minor #Rapecase

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News