ഇൻഡോർ: www.truevisionnews.com നിർബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയും ഭർത്താവും ഹോട്ടൽ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി.

ഹോട്ടൽ ഉടമ രവി ഠാക്കൂർ (42), കാമുകി സരിത ഠാക്കൂർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ മംമ്ത (32), നിതിൻ പവാർ (35) എന്നിവരെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ ശർമ്മ പറഞ്ഞു.
ശനിയാഴ്ച എയ്‌റോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. രവി ഠാക്കൂറിനെയും സരിത താക്കൂറിനെയും വീട്ടിൽ വച്ച് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങൾ അഴിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടതെന്നും പൊലീസ് പറഞ്ഞു.
സരിതയാണ് മംമ്തയെ ഹോട്ടലുടമയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് അവർ സൗഹൃദത്തിലാകുകയും ബന്ധം ആരംഭിക്കുകയും ചെയ്തു. ഇവരുടെ ബന്ധം ഭർത്താവ് നിതിൻ അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് മംമ്ത രവി ഠാക്കൂറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സമ്മതിച്ചില്ല.
ഇവരുടെ സ്വകാര്യ വീഡിയോ ഉപയോഗിച്ച് മംമ്തയെ ബന്ധം തുടരാൻ രവി ഠാക്കൂർ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചു.
അവിടെ വെച്ച് മംമ്തയും ഭർത്താവും ചേർന്ന് ആദ്യം സരിതയെ കൊലപ്പെടുത്തുകയും പിന്നീട് ഹോട്ടലുടമയെ ആക്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാളും കത്തിയും കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
#Forced #continue #extramarital #affair #woman #her #husband #hacked #hotel #owner #his #girlfriend #death
