കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് കോഴിമുട്ട കയറ്റി വന്ന മിനി ലോറി അപകടത്തിൽപെട്ടു.

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപെട്ടു. എന്നാൽ ലോറി മറിഞ്ഞതോടെ കോഴിമുട്ട പൊട്ടി റോഡിൽ ഒലിച്ചിറങ്ങി.
ഇരുചക്രവാഹന യാത്രികർ തെന്നി വീഴുന്ന സാഹചര്യമൊഴിവാക്കാൻ ഫയർ ആൻഡ് റെസ്ക്യു ഫോഴ്‌സെത്തി വെള്ളമടിച്ച് റോഡ് വൃത്തിയാക്കി.
മിനി ലോറിയിലുണ്ടായിരുന്ന പകുതിയിലേറെ മുട്ടകൾ പൂർണ്ണമായും പൊട്ടി ഒലിച്ചു. ഇന്നലെ രാത്രി മറിഞ്ഞ ലോറി ഇന്നാണ് റോഡിൽ നിന്നും മാറ്റിയത്.
#minilorry #loaded #chicken #eggs #met #accident #near #1st #bend #Thamarassery #pass.
