മലപ്പുറം: (truevisionnews.com) മദ്രസ വിട്ടുപോകുന്ന കുട്ടിയുടെ തലയിൽ ഉടുമുണ്ടഴിച്ച് ഇടുകയും പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 70 കാരൻ അറസ്റ്റിൽ.

പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് മദ്രസ വിട്ട് വീട്ടിലേക്ക് വരുന്ന കുട്ടിയുടെ തലയിൽ പ്രതി ഉടുമുണ്ടഴിച്ച് ഇടുകയും കുട്ടിയെ പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കൾ അന്നുതന്നെ പരാതി നൽകിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവെടുപ്പുകൾക്ക് ശേഷമാണ് പൊന്നാനി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#child #who #leaves #madrasa #tied #head #child #dragged #Pontakatti #70yearold #man #arrested #case #trying #get #away.
