(truevisionnews.com) കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും മാതാപിതാക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുർസീനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുർസീന മുൻപും പരാതി പറഞ്ഞിരുന്നു.
മുർസീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് കുടുംബം പരാതി നൽകി.
#family #accused #husband #woman #hanging #herself #her #husband's #house #Bedakat #Kasargod.