#murder | ഭൂമി കൈമാറ്റ തർക്കം; മകൻ അമ്മയുടെ തലയറുത്ത് കൊന്നു

#murder | ഭൂമി കൈമാറ്റ തർക്കം;  മകൻ അമ്മയുടെ തലയറുത്ത് കൊന്നു
Dec 10, 2023 11:51 AM | By Susmitha Surendran

(truevisionnews.com) ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി.

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

മേജാപൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. അമ്മ കമലാദേവി (65) മകൻ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെടുത്ത തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്നും കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും സീതാപൂർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.

#son #beheaded #his #mother #after #land #transfer #dispute.

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories