ബംഗളൂരു : (www.truevisionnews.com) ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായ മലയാളി യുവാവ് ദുബൈയിൽ അറസ്റ്റിൽ.

കണ്ണൂർ പയ്യന്നൂർ നരീക്കാംവള്ളി സ്വദേശി മിഥുൻ വി.വി. ചന്ദ്രൻ (31) ആണ് പിടിയിലായത്. ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കർണാടക പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 33കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2016ൽ ബംഗളൂരു മഹാദേവപുരയിലെ സ്വകാര്യ കമ്പനിയിൽ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു.
ഈ സമയം ഇരുവരും സൗഹൃദത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സഹായമായി യുവതി പണം നൽകി.
തന്നെ മിഥുന്റെ വീട്ടിൽ കൊണ്ടുപോയി മാതാവിന് പരിചയപ്പെടുത്തി നൽകുകയും നിർബന്ധപൂർവം ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
വിവാഹത്തെക്കുറിച്ച് അവരും സമ്മതം അറിയിച്ചിരുന്നതായും എന്നാൽ, പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അസഭ്യം പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു.
2020 ഫെബ്രുവരിയിൽ മിഥുനും മാതാവ് ഗീതക്കുമെതിരെ യുവതി മഹാദേവപുര പൊലീസിൽ പരാതി നൽകി. കേസെടുത്തതോടെ മിഥുൻ ഗൾഫിലേക്ക് കടക്കുകയായിരുന്നുവെന്ന് അറിയുന്നു.
#rape #Bengaluru #arrests #Malayali #youth #accused #rapecase #reached
