#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ

#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ
Dec 9, 2023 07:50 PM | By Athira V

കൊച്ചി: www.truevisionnews.com നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മർദനമേറ്റത്.

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന നവകേരള സദസ്സിനിടെ ഇന്നലെയായിരുന്നു അതിക്രമം. പാർട്ടി പ്രവർത്തകനാണെന്നു പറഞ്ഞിട്ടും തന്നെ മർദിച്ചതായി റയീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന് റയീസ് വ്യക്തമാക്കി.

ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ ഇന്നലെ നവകേരള സദസ്സ് വേദിയിൽ പ്രതിഷേധിച്ചിരുന്നു. ഇവരിൽപ്പെട്ട ആളാണ് റയീസെന്നു കരുതിയായിരുന്നു മർദനം. ആക്രമണത്തിൽ പരുക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

‘‘നവകേരള സദസ്സ് കാണാൻ പോയതായിരുന്നു. തൊട്ടടുത്തു രണ്ടു പേർ ഇരിപ്പുണ്ടായിരുന്നു. അവരെന്തോ ലഘുലേഖ കൈമാറി. ഫോൺ വന്നു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ അഞ്ചു പേർ വന്നു ഫോൺ വാങ്ങി പരിശോധിച്ചു. തുടർന്നു പൊയ്‌ക്കോളാൻ പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ 1‌9 പേർ വളഞ്ഞിട്ടു മർദിച്ചു. മുഖത്ത് മർദിച്ചു’’ – റയീസ് പറഞ്ഞു.




#CPM #worker #brutally #assaulted #DYFI #Navakerala #sadas #activist #leave #party

Next TV

Related Stories
Top Stories










Entertainment News