#drowned | സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

#drowned |  സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Dec 9, 2023 06:50 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) ആണു മരിച്ചത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

താഴെ തിരുവമ്പാടി ഭാഗത്ത് ഇരുവഴിഞ്ഞിപുഴയുടെ കൽപുഴായി കടവിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ റയോൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആളുകളെ വിവരമറിയിച്ചു.

അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കുട്ടിയെ പുഴയിൽനിന്നു പുറത്തെടുത്ത് മുക്കം കെഎംസിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




#student #drowned #bathing #river #his #friends

Next TV

Related Stories
Top Stories