#Supplyco | സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മ​ദ്യ​വി​ൽ​പ​ന​ക്കൊ​രു​ങ്ങി സ​പ്ലൈ​കോ

#Supplyco | സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മ​ദ്യ​വി​ൽ​പ​ന​ക്കൊ​രു​ങ്ങി സ​പ്ലൈ​കോ
Dec 9, 2023 06:16 PM | By Athira V

തി​രു​വ​ന​ന്ത​പു​രം: www.truevisionnews.com രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​ദ്യ​വി​ൽ​പ​ന​ക്കൊ​രു​ങ്ങി സ​പ്ലൈ​കോ. ഇ​തി​നാ​യി സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടി സ​പ്ലൈ​കോ സി.​എം.​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഭ​ക്ഷ്യ​വ​കു​പ്പി​നെ സ​മീ​പി​ച്ചു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന് സ​മാ​ന​മാ​യി മ​ദ്യ വി​ല്പ​ന തു​ട​ങ്ങി​യാ​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക്‌ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സ​പ്ലൈ​കോ​യു​ടെ ആ​വ​ശ്യ​ത്തെ ഭ​ക്ഷ്യ​വ​കു​പ്പും പി​ന്തു​ണ​ക്കു​ന്നു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ വ​രും ആ​ഴ്ച​ക​ളി​ൽ എ​ക്സൈ​സ് വ​കു​പ്പു​മാ​യി ഭ​ക്ഷ്യ​വ​കു​പ്പ് ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.

ക്രി​സ്​​മ​സ് പു​തു​വ​ത്സ​ര വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​നാ​കാ​ത്ത വി​ധം സ​പ്ലൈ​കോ​യെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്​​മ​സ് ഫെ​യ​ര്‍ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി ക്രി​സ്​​മ​സ് അ​ടു​ത്തി​ട്ടും തീ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും റാ​ക്കു​ക​ള്‍ കാ​ലി​യാ​ണ്. 800 കോ​ടി​യോ​ളം രൂ​പ ന​ൽ​കാ​നു​ള്ള​തി​നാ​ൽ സാ​ധ​ന​ങ്ങ​ളു​ടെ ടെ​ന്‍ഡ​ര്‍ എ​ടു​ക്കാ​ന്‍പോ​ലും വി​ത​ര​ണ​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എ​ന്നാ​ൽ, ക്രി​സ്​​മ​സ് ഫെ​യ​ര്‍ മു​ട​ങ്ങ​രു​തെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പ​ണം അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ധ​ന​വ​കു​പ്പി​നോ​ട് നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന് സ​ബ്സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന വി​ത​ര​ണ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ൾ പാ​ടേ ബ​ഹി​ഷ്‌​ക​രി​ച്ച​ത് ക്രി​സ്‌​മ​സ്,പു​തു​ത്സ​ര വി​വ​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ആ​റു​മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​യ 800 കോ​ടി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ ​ടെ​ൻ​ഡ​റു​ക​ൾ ഫു​ഡ് ഗ്രെ​യി​ൻ​സ് പ​ൾ​സ​സ് ആ​ൻ​ഡ് സ്പൈ​സ​സ് സ​പ്ലൈ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്.​ജി.​പി.​എ​സ്.​എ​സ്.​എ) ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

വി​ത​ര​ണം ന​ട​ത്തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബി​ൽ തു​ക​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബാ​ങ്കി​ൽ നി​ന്നു​ള്ള പ​ണ​മെ​ടു​പ്പ് പ​രി​ധി കു​റ​യു​ക​യും പ​ലി​ശ വ​ർ​ധി​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി​യി​ലാ​ണ് പ​ല വി​ത​ര​ണ​ക്കാ​രും.

ബി​ൽ​തു​ക ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​പ്ലൈ​കോ ആ​സ്ഥാ​ന​ത്ത് 18 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ആ​രം​ഭി​ക്കാ​നും എ​ഫ്.​ജി.​പി.​എ​സ്.​എ​സ്.​എ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സ​പ്ലൈ​കോ​യി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള​വി​ത​ര​ണം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. പ്ര​തി​വ​ർ​ഷം 56 കോ​ടി രൂ​പ​യും പ്ര​തി​മാ​സം 4.6 കോ​ടി രൂ​പ​യു​മാ​ണ് ശ​മ്പ​ള​ത്തി​നു​​വേ​ണ്ട​ത്.

#financial #crisis #worsened #Supplyco #selling #liquor

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories