സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാൾ.
തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം പ്രകടിപ്പിച്ച നേതാവായിരുന്നു കാനമെന്നും ഏറ്റവും നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും രമേശ് ചെന്നിത്തല.
നിലപാടുകളിൽ വെള്ളം ചേർക്കാത്ത കരുത്തനായ നേതാവ്. ഉറച്ച മനസ്സും വ്യക്തിത്വവും കാനത്തിന് ഉണ്ടായിരുന്നു. നല്ലയൊരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.
സിപിഐക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനും, പാർട്ടിയെ ശാക്തീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ മറക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
കാനത്തിന്റെ വേർപാട് വേദനാജനകമാണ്. അദ്ദേഹത്തിന്റെ വേർപാട് സിപിഐക്ക് മാത്രമല്ല കേരളത്തിന് തന്നെ വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
#rameshchennithala #on #kanamrajendran