#suicide | വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ; മരണകാരണം കടബാധ്യതയെന്ന് സൂചന

#suicide | വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ; മരണകാരണം കടബാധ്യതയെന്ന് സൂചന
Dec 8, 2023 05:15 PM | By Athira V

വയനാട്: www.truevisionnews.com ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. തിരുനെല്ലി അപ്പപ്പാറയിൽ ഇളമ്പിലേരിയിൽ സുധാകരനാണ് വിഷം കഴിച്ചതിനുശേഷം ജീവനൊടുക്കിയത്. കടക്കെണിമൂലമാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

സുധാകരന് സഹകരണ ബാങ്കിൽ അഞ്ചര ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. കടബാധ്യതയെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മകൻ പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

#Farmer #suicide #again #Wayanad #Debt #cause #death

Next TV

Related Stories
Top Stories